KeralaLatestMalappuram

കാളികാവിൽ കാട്ടാനക്കൂട്ടം കവുങ്ങിൻ തൈകൾ നശിപ്പിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ട് മഞ്ചോലയിൽ കാട്ടാനകളിറങ്ങി ചെങ്കോടിലെ ഒറ്റകത്ത് അബ്ദുല്ലക്കോയ തങ്ങളുടെ തോട്ടത്തിലെ നൂറോളം കവുങ്ങിൻതൈകൾ നശിപ്പിച്ചു. ചെങ്കോട് മലവാരത്തിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടം റബ്ബർതോട്ടത്തിനോട് ചേർന്നുള്ള സ്ഥലത്ത് വെച്ചുപിടിപ്പിച്ച വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി പൂർണമായും നശിപ്പിച്ചിട്ടുണ്ട്.കാളികാവിൽ ചെങ്കോട് അച്ചൻ ജോസിന്റെ കവുങ്ങിൻതൈകളും നശിപ്പിച്ചു. പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയിട്ടും മറ്റും ആനകൾ പിന്മാറാത്തത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരം വെളുത്തിട്ടും ആനകൾ മലവാരത്തിലേക്ക് തിരിച്ചു പോകാത്തതിനാൽ ടാപ്പിങ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് കൃഷിയിടങ്ങളിലേക്ക് പോകാനും കഴിയാത്ത അവസ്ഥയിലാണ്.

Related Articles

Back to top button