IndiaLatest

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് അനായാസ വിജയം

“Manju”

ശ്രീജ.എസ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടുവിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെടുത്തി. മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഹൈദരാബാദിന്റെ വിജയത്തില്‍ നെടുംതൂണായത്.

155 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് മറികടന്നത്. മനീഷ് പാണ്ഡെയും വിജയ് ശങ്കറും ഒന്നിച്ച 140 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് വിജയത്തില്‍ നിര്‍ണ്ണായകം. പാണ്ഡെ 47 പന്തുകളില്‍ നിന്നു 83 റണ്‍സും വിജയ് ശങ്കര്‍ 51 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി പുറത്താവാതെ നിന്നു. 28 പന്തുകളില്‍ നിന്നും പാണ്ഡെ അര്‍ധസെഞ്ചുറി നേടി. ടീമിന്റെ വിജയറണ്‍ കുറിച്ചപ്പോള്‍ വിജയ് ശങ്കറും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തു. 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ സ്റ്റോക്സ്- ഉത്തപ്പ സഖ്യം 30 റണ്‍സെടുത്തു. തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെട്ട സഞ്ജു ഇത്തവണ വളരെ ശ്രദ്ധിച്ചാണ് കളിച്ചത്.

Related Articles

Back to top button