IndiaLatestThiruvananthapuram

ഹൃദയാഘാതം മൂലം മരിച്ച മാതാവിന്റെ കണ്ണുകള്‍ ദാനം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി • കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഞായറാഴ്ച അമ്മയുടെ കണ്ണുകള്‍ എയിംസില്‍ ദാനം ചെയ്തു. ട്വിറ്ററിലെ സന്ദേശത്തിലാണ് ഹര്‍ഷ് വര്‍ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ‘അവരുടെ ആഗ്രഹപ്രകാരം, മരണശേഷം എയിംസില്‍ അവരുടെ കണ്ണുകള്‍ ദാനം ചെയ്തു,’ അദ്ദേഹം പോസ്റ്റുചെയ്തു.
ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് 89 കാരിയായ അമ്മ മരിച്ചത്. തന്റെ വഴികാട്ടിയായ ഉന്നത വ്യക്തിത്വമായിരുന്നു അമ്മ. അമ്മയുടെ മരണം തന്റെ ജീവിതത്തില്‍ ആര്‍ക്കും നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button