KeralaLatestThiruvananthapuram

ഫോർട്ട് കൊച്ചിയും കർഫ്യൂവിലേക്ക്..

“Manju”

ഷൈലേഷ്കുമാർ.കൻ മനം

കൊച്ചി : കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഫോർട്ട് കൊച്ചിയിലും കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ് .സുനിൽകുമാർ. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി എന്നീ ഭാഗങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അറുപതിൽപരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം തടയാൻ ആലുവയിൽ നടപ്പിലാക്കിയതിനു സമാനമായ നിയന്ത്രണങ്ങളാണ് ഫോർട്ടുകൊച്ചിയിലും നടപ്പാക്കുക. ഇവിടെ രോഗവ്യാപന മേഖലയുടെ മാപ്പിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര മേഖലയായ ഫോർട്ട് കൊച്ചി കോവിഡ് നിയന്ത്രണങ്ങൾക്കു മുമ്പ് ധാരാളം വിദേശിയരും, മറ്റു വിനോദ സഞ്ചാരികളും ഇടതടവില്ലാതെ സന്ദർശിച്ചിരുന്ന ഇടമായിരുന്നു. ഇപ്പോഴും തദ്ദേശിയർ ഇവിടം ലക്ഷ്യം വെച്ചു വരുന്നുണ്ട്. ഇതും രോഗവ്യാപനത്തിന് കാരണമാകുമെന്ന നിഗമനത്തിലാണ് കർഫ്യൂ പ്രഖ്യാപനം. എറണാകുളം ജില്ലയിൽ രോഗവ്യാപനം ക്ലസ്റ്ററുകൾക്ക് പുറത്തേക്കും വ്യാപിക്കുന്ന സാഹചര്യം ഗൗരവമായി കാണുന്നുണ്ടെന്നും, എന്നാൽ ജില്ലയിൽ തൽക്കാലം ലോക് ഡൗൺ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button