InternationalLatestUncategorized

മീരബായി ചാനുവിന്റെ ജീവിതകഥ സിനിമയാകുന്നു

“Manju”

ടോക്കിയോ ഒളിംപിക്‌സ് മത്സരത്തില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ സിനിമയാവുന്നു. ചിത്രത്തിന്റെ ധാരണപത്രത്തില്‍ ചാനുവിന്റെ ടീം ഒപ്പുവച്ചു. മണിപ്പൂരി ഭാഷയിലാണ് ചിത്രം. ശ്രുതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുക.

ഇംഗ്ളീഷിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെണ്‍കുട്ടിയെ ഇപ്പോള്‍ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കും. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീ്രബായി ചാനു വെള്ളിമെഡല്‍ സ്വന്തമാക്കിയത്.

Related Articles

Back to top button