Kozhikode

 റാങ്കിന്റെ തിളക്കവുമായി വീണ്ടും അയിഷ

“Manju”

വി. എം. സുരേഷ് കുമാർ
വടകര: കൊയിലാണ്ടി കൊല്ലം ഷാജിയില്‍ വീണ്ടും റാങ്ക് തിളക്കം ഇത്തവണ കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലാണ് അയിഷ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് നേരത്തെ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയില്‍ (നീറ്റ് ) അഖിലേന്ത്യാ തലത്തില്‍ 12-ാം റാങ്കും കേരളയില്‍ ഒന്നാം റാങ്കും ഒബിസി വിഭാഗത്തില്‍ രണ്ടാം റാങ്കും അയിഷ കരസ്ഥമാക്കിയിരുന്നു. കൊല്ലം ഷാജിയില്‍ അബ്ദുള്‍ റസാഖിന്റെയും വി.പി.ഷമീമയുടെയും മകളാണ്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയതിനാല്‍ ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനു പിന്നാലെ വീണ്ടും റാങ്ക് കൈവന്ന സന്തോഷത്തിലാണ് അയിഷയും കുടുംബവും. കൊയിലാണ്ടി ജിവിഎച്ച്എസ്എസിലാണ് അയിഷ പ്ലസ് ടു പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button