IndiaLatest

2020ല്‍ ടി20യില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യന്‍ ടീം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: 2020ല്‍ ഏകദിനം മത്സരങ്ങളില്‍ ഇന്ത്യക്ക് മോശം സമയമാണെങ്കിലും ടി20യില്‍ പരാജയമറിയാതെ ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരം ജയിച്ചതോടെ 2020ല്‍ ഇന്ത്യ കളിച്ച 8 മത്സരങ്ങളിലും ജയിക്കാന്‍ ഇന്ത്യക്കായി. ഒരു മത്സരം ഫലം ഒന്നും ഇല്ലാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ 11 റണ്‍സിനാണ് ജയിച്ചത്.

മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബരയില്‍ 1-0ന് മുന്‍പില്‍ എത്താനും ഇന്ത്യക്കായി. ഇതേ ഗ്രൗണ്ടില്‍ വെച്ച്‌ കഴിഞ്ഞ ദിവസം നടന്ന ഏകദിന മത്സരവും ഇന്ത്യ ജയിച്ചിരുന്നു. ഈ വര്‍ഷം ഇന്ത്യ ആദ്യം ടി20 മത്സരം കളിച്ചത് ശ്രീലങ്കക്കെതിരെയായിരുന്നു. അത് ഇന്ത്യ 2-0ന് ജയിച്ചിരുന്നു. തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ നടന്ന 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇന്ത്യ ഏകപക്ഷീയമായി 5-0ന് സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button