KeralaLatestThiruvananthapuram

ഇലക്‌ട്രോണിക് ചിപ് ഉപയോഗിച്ച്‌ ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി

“Manju”

സിന്ധുമോള്‍ ആര്‍
അമരാവതി: ഇലക്‌ട്രോണിക് ചിപ്പ് ഉപയോഗിച്ച്‌ പെട്രോളിന്റെയും ഡീസലിന്റെയും അളവില്‍ കൃത്രിമം കാണിച്ച്‌ ഉപഭോക്താക്കളെ കബളിപ്പിച്ച 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമാണ് സംഭവം. പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെട്രോള്‍, ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 9, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും 2 വീതം പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ഒരു ലിറ്റര്‍ ഇന്ധനം വാങ്ങിക്കുമ്ബോള്‍ 970 മില്ലി മാത്രം ലഭിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്‌പ്ലേയ് ബോര്‍ഡില്‍ കാണിക്കുന്ന അളവ് അതേസമയം കൃത്യമായിരിക്കും. വെട്ടിപ്പിന് പിന്നില്‍ അന്തര്‍ സംസ്ഥാന സംഘം തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ അറിയിച്ചു.
തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും 9 പെട്രോള്‍ പമ്പ് ഉടമകളെയും പോലീസ് അറസ്റ്റ് ചെയ്തു. സുഭാനി ബാഷ എന്നയാളില്‍ നിന്ന് 14 ചിപ്പുകളും ജിബിആര്‍ കേബിളുകളും മദര്‍ബോര്‍ഡും പിടികൂടി. ഇന്ധന വെട്ടിപ്പ് തടയാന്‍ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയും കോര്‍പറേഷനും നിര്‍ദേശം നല്‍കിയെന്ന് വി.സി സജ്ജനാര്‍ അറിയിച്ചു.

Related Articles

Back to top button