
പ്രജീഷ് എൻ.കെ
തലശ്ശേരി : കൊറോണകാലത്ത് കൃഷിയിൽ കൂടുതൽ സജീവമായി കടവത്തൂരിലെ സാമൂഹിക പ്രവർത്തകൻ എ സി ഇസ്മായിലിന്റെ മാതൃക. അപ്രതീക്ഷിതമായി കിട്ടിയ ലോക്ക് ഡൗൺ ദിനങ്ങളിൽ തന്റെ കൃഷി വിപുലീകരികുകയാണ് ഇദ്ദേഹം.
ദുബായ് കെ. എം. സി. സി യുടെ മുൻ ട്രഷറും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പൊതുപ്രവർത്തന മേഖലകളിലെ നിറസാന്നിധ്യം കൂടിയാണ് എ.സി ഇസ്മായിൽ. ലോകമാകെ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയെ തുടർന്ന് ദുബായിലേക്ക് തിരിച്ചു പോകാൻ സാധിക്കാതെ വന്നത്തോടെയാണ് വീട്ടിലെ കൃഷി വിപുലീകരിക്കാൻ ഒരുങ്ങിയത്. കുട്ടികാലം മുതൽ കൃഷി ചെയ്യാൻ സമയം കണ്ടെത്തിയിരുന്ന ഇദ്ദേഹത്തിന് ലോക്ക് ഡൌൺ ദിനങ്ങളിൽ കൃഷിയിൽ കൂടുതൽ സജീവമാകാൻ സാധിച്ചു.സ്വന്തം മണ്ണിൽ പച്ചക്കറികളെല്ലാം വിളയിക്കുകയാണ് ഇദ്ദേഹം.
എല്ലാം കൊണ്ടും സ്വയം പര്യാപ്ത നേടുക എന്ന നയം പ്രവർത്തികമാക്കുക എന്ന ലക്ഷ്യ പൂർത്തികരണം സഫലമാക്കുകയാണ് എ.സി ഇസ്മായിൽ.
കൃഷിയിൽ കുടുംബാംഗങ്ങളും ഒത്തുചേരുന്നത് വലിയ സന്തോഷമെന്നാണ് ഇദ്ദേഹം പറയുന്നു.
ദുബായിൽ ബിസിനസ് ആണ് ഇദ്ദേഹത്തിന്.ലോക്ക് ഡൗണിനെ തുടർന്ന് തിരിച്ച് പോകാൻ സാധിക്കാതെ വന്നു. എന്നാൽ ദുബായ് കെ. എം. സി. സി യുടെ പ്രവർത്തനങ്ങളിൽ ആവശ്യമുള്ള സഹകരണവും നിർദേശങ്ങളും അന്വേഷണങ്ങളും തുടരുന്നുണ്ട്. ലോകത്തെ തന്നെ കാർന്നുതിന്നുന്ന ഈ മഹാമാരി ഭയാനകമാണെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാഠവും, ജീവിതത്തിൽ കിട്ടുന്ന തിരിച്ചറിവിന്റെ അവസരവും, ദൈവിക പരീക്ഷണവുമാണിതെന്നും എല്ലാവരുടെയും ജാഗ്രതയും പ്രാർത്ഥനയുമാണ് ഇതിനെ ചെറുക്കാൻ ആവശ്യമെന്നുമാണ് എ.സി ഇസ്മായിൽ പറയുന്നത്. .
പെരിങ്ങത്തൂർ എൻ.എ എം.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ഫാസിമയാണ് ഭാര്യ, ഡോക്ടർ ഫെബിൻ ഇസ്മായിൽ, ഫവാസ് ഇസ്മയിൽ,
ഇജാസ് ഇസ്മായിൽ,
ജനാസ് ഇസ്മായിൽ എന്നിവരാണ് മക്കൾ.