ലഖ്നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. വരാണസിയിലും അയോധ്യയിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തലുള്ള സമാജ് വാദി പാര്‍ട്ടി നേട്ടമുണ്ടാക്കിയപ്പോള്‍ മഥുരയില്‍ മായാവതിയുടെ ബിഎസ്പിയും അജിത് സിങിന്റെ ആര്‍എല്‍ഡിയും വിജയംകൊയ്തു. ബിജെപിക്ക് രാഷ്ട്രീയപരമായി നിര്‍ണായകമാണ് ഈ മൂന്ന് ജില്ലകളും. യോഗി ആദ്യത്യനാഥ്സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷക്കാലം ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളില്‍ എട്ടിടത്ത് മാത്രമേ ബിജെപിക്ക് ജയിക്കാന്‍ സാധിച്ചുള്ളൂ. സമാജ് വാദി പാര്‍ട്ടി 14 സീറ്റുകള്‍ നേടി
Related Articles
8 പേര്‍ക്ക് പുതുജീവന്‍ നല്കിയ അനുജിത്തിന്റെ കുടുംബത്തിന്, മോഹന്‍ലാലിന്റെ വിളിയെത്തി
July 26, 2020 11:50 AM
Expect to have enough COVID-19 vaccines for every American by April 2021: Trump
September 19, 2020 7:32 AM
Check Also
Close
-
ചേരിപ്രദേശങ്ങള്‍ വികസിപ്പിക്കുന്നു…July 29, 2022 10:52 AM