KeralaLatest

സാക്ഷരതയില്‍ കേരളത്തിന് അഭിമാനനേട്ടം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് സാക്ഷരത നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനമാണ് കേരളത്തിലെ സാക്ഷരത നിരക്ക്. 88.7 ശതമാനവുമായി ഡല്‍ഹിയാണ് രണ്ടാമത്. 87.6 ശതമാനമായി ഉത്തരാഖണ്ഡ് മൂന്നാമതാണ്. ഹിമാചല്‍ പ്രദേശ് (86.6), അസം (85.9) സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം അറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. സാക്ഷരതയിലെ സ്ത്രീപുരുഷ അന്തരത്തിന്റെ ദേശീയ ശരാശരി 14.4 ശതമാനമാകുമ്പോള്‍ കേരളത്തില്‍ ഇത് 2.2 ശതമാനമാണ്. 66.4 ശതമാനം സാക്ഷരത നിരക്കുമായി ആന്ധ്രാപ്രദേശാണ് ഏറ്റവും അവസാന സ്ഥാനത്ത്.

Related Articles

Back to top button