IndiaLatest

രാ​ജ്യ​ത്ത് കോവിഡ് രോഗികളില്‍ നേരിയ കുറവ്

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,26,098 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,43,72,907 ആ​യി. പു​തി​യ​താ​യി 3890 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,66,207 ആ​യി വ​ര്‍​ധി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 3.53 ല​ക്ഷം പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്‌​തു. ഇ​ന്ന് രോ​ഗി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്ത​രു​ടെ ക​ണ​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related Articles

Back to top button