KeralaLatest

പി.ജി. ദന്തൽ: രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ

“Manju”

തിരുവനന്തപുരം : 2023-24 അധ്യയന വർഷം കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളജുകളിലും, സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലും ആദ്യ ഘട്ട അലോട്ട്‌മെന്റിനു ശേഷം ലഭ്യമായ പി.ജി. ദന്തൽ കോഴ്‌സിലെ സീറ്റുകളിലേക്കുള്ള ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനുള്ള സാകര്യം
www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയ വിജ്ഞാപനം, സർക്കാർ ഉത്തരവ്, പ്രോസെക്ടസ് എന്നിവ കാണുക.
ഹെൽപ് ലൈൻ നമ്പർ : 0471 2525300

Related Articles

Back to top button