തൃശൂര്‍: ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബിജെപിയുടെ താല്‍പ്പര്യമനുസരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര നിയമമന്ത്രാലയം നടത്തിയത്. കേന്ദ്രഗവണ്മെന്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുകയാണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്തതെന്നും എ വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
Related Articles
മുഖ്യമന്ത്രിയുടെ കേരള പര്യടനം: കൂടിക്കാഴ്ചയില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി
December 27, 2020 3:05 PM
ഇന്ധന വില വര്‍ധനയ്ക്കെതിരെ വിവാഹദിനത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ദമ്പതികള്‍
March 29, 2021 2:33 PM
പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകും’; പ്രധാനമന്ത്രി
December 10, 2020 3:59 PM
Check Also
Close
-
മുഹമ്മദ് ഷമിക്ക് പകരം ആവേശ് ഖാൻ ടീമിൽDecember 29, 2023 3:13 PM