IndiaLatest

പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകും’; പ്രധാനമന്ത്രി

“Manju”

പുതിയ മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകും'; പ്രധാനമന്ത്രി

ശ്രീജ.എസ്

ന്യൂഡല്‍ഹി ;പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ മന്ദിരത്തോട് ചേര്‍ന്നാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം. എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസ് മുറികള്‍ സജമാക്കും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ല, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഹര്‍ദ്ദീപ് സിംഗ് പുരി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button