KeralaLatestThiruvananthapuram
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം
ശ്രീജ.എസ്
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ നീക്കം. ഈ വിഷയത്തില്‍ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചു.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് ഇത്തരമൊരു ആലോചന.