IndiaLatest

ഒളിമ്പിക്സില്‍ പുതുചരിത്രം കുറിക്കാന്‍ ഇന്ത്യ

“Manju”

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ അരങ്ങേറിയതില്‍ റെക്കോര്‍ഡുമായി ഇന്ത്യ. 31 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഞ്ച് താരങ്ങള്‍ ഒരുമിച്ച്‌ അരങ്ങേറുന്നത്. 1980ല്‍ ഓസ്ട്രേലിയക്കെതിരെയാണ് മുന്‍പ് ഇന്ത്യ അഞ്ച് താരങ്ങള്‍ക്ക് ഒരുമിച്ച്‌ ആദ്യ മത്സരം കളിക്കാന്‍ അവസരം നല്‍കുന്നത്.

1980ല്‍, ഓസ്ട്രേലിയക്കെതിരെ എംസിജിയില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തിലാണ് ഇന്ത്യക്കായി അഞ്ച് താരങ്ങള്‍ അരങ്ങേറിയത്. ദിലീപ് ദോഷി, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, സന്ദീപ് പാട്ടീല്‍, തിരുമലൈ ശ്രീനിവാസന്‍ എന്നീ താരങ്ങളാണ് അന്ന് ഇന്ത്യക്ക് വേണ്ടി കളിച്ച പുതുമുഖങ്ങള്‍.

അന്ന് 64 റണ്‍സ് നേടിയ സന്ദീപ് പാട്ടീല്‍ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. സയ്യിദ് കിര്‍മാനി (48), ദിലീപ് വെങ്സാര്‍ക്കര്‍ (22), ഗുണ്ടപ്പ വിശ്വനാഥ് (22) എന്നിവരും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 142 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയും ഇന്ത്യ 66 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഒരു വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങിയ സന്ദീപ് പാട്ടീല്‍ ആയിരുന്നു അന്ന് കളിയിലെ താരം.

അതേസമയം, ടി-20 അരങ്ങേറ്റത്തിനും ഏകദിന അരങ്ങേറ്റത്തിനുമിടയില്‍ ഏറ്റവും നീണ്ട കാലയളവ് കാത്തിരിക്കേണ്ട വന്ന താരം എന്ന റെക്കോര്‍ഡ് മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അരങ്ങേറിയതോടെയാണ് സഞ്ജു റെക്കോര്‍ഡ് നേട്ടത്തിലെത്തിയയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ആഷ്ലി നഴ്സിന്റെ റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തത്.

Related Articles

Back to top button