IndiaInternationalLatestSports

തോമസ് ആന്‍ഡ് ഉബര്‍ കപ്പില്‍ പിവി സിന്ധു മത്സരിക്കും

“Manju”

ശ്രീജ.എസ്

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി‌എ‌ഐ) മേധാവി ഹിമാന്ത ബിശ്വ ശര്‍മ്മയുടെ അഭ്യര്‍ഥന മാനിച്ച്‌ അടുത്ത മാസം നടക്കുന്ന തോമസ് ആന്‍ഡ് ഉബര്‍ കപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ഷൂട്ട് ലര്‍ പിവി സിന്ധു സമ്മതിച്ചു. ബാഡ്മിന്റണ്‍ ആരാധകര്‍ക്കും പൊതുവേ രാജ്യത്തിനും ഒരു സന്തോഷവാര്‍ത്തയാണിത്. വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ലോക ചാമ്പ്യന്‍ തീരുമാനിച്ചിരുന്നു.

തോമസ് ആന്‍ഡ് ഉബര്‍ കപ്പ് ഒക്ടോബര്‍ 3 മുതല്‍ 11 വരെ ഡെന്‍മാര്‍ക്കിലെ അര്‍ഹസില്‍ നടക്കും. ടൂര്‍ണമെന്റ് ആദ്യം മെയ് 16 മുതല്‍ 24 വരെ നടക്കേണ്ടതായിരുന്നു, എന്നാല്‍ കോവിഡ് -19 വ്യപനത്താല്‍ ഇത് മാറ്റിവച്ചു.

Related Articles

Back to top button