IndiaLatest

ഉണ്ണിമുകുന്ദന്‍ ഇനി തെലുങ്കില്‍

“Manju”

മലയാള സിനിമയിലെ മസില്‍ മാന്‍ ഉണ്ണിമുകുന്ദന്‍ മലയാളികളുടെ പ്രിയതാരമാണ്. മലയത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ രീതിയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് ആയി.മലയാളത്തിന് പുറമെ തെലുങ്കിലും തന്‍റെ സാനിധ്യം ബാഗ്മതിയിലൂടെയും, ജനത ഗാരേജിലൂടെയും അറിയിച്ച ഉണ്ണി ഇപ്പോള്‍ തെലുഗില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. രവി തേജയുടെ വരാനിരിക്കുന്ന ചിത്രമായ ഖിലാഡിയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചതിന് ശേഷം, താരം ഇപ്പോള്‍ സാമന്തയുടെ വരാനിരിക്കുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷയായ യശോദയില്‍ നായകനായി എത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. നായികാ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇത്.ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button