IndiaLatest

തൊഴിൽ തേടുന്ന യുവാക്കൾക്ക് രാജ്യം പിന്തുണ നൽകണം;പ്രിയങ്ക ഗാന്ധി

“Manju”

ന്യൂഡൽഹി• തൊഴിലിനു വേണ്ടിയുള്ള യുവാക്കളുടെ പോരാട്ടത്തിനു രാജ്യം പിന്തുണ കൊടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിർത്തിവച്ച റിക്രൂട്മെന്റുകളുടെയും നടത്താത്ത പരീക്ഷകളുടെയും സൃഷ്ടിക്കാത്ത തൊഴിലവസരങ്ങളുടെയും പേരിൽ രാജ്യത്തെ യുവാക്കൾ കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തുകയാണ്. അവരുടെ ശബ്ദം കേൾക്കേണ്ടവർ കേൾക്കുന്നുവെന്ന് ഉറപ്പാക്കണം – പ്രിയങ്ക പറഞ്ഞു.

ജിഡിപിയുടെ തകർച്ച, വർധിക്കുന്ന തൊഴിലില്ലായ്മ എന്നിവയുടെ പേരിൽ കോൺഗ്രസ് മോദി സർക്കാരിനെതിരായ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധി ഈ വിഷയങ്ങളിൽ സർക്കാർ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് ഹ്രസ്വ വിഡിയോകളും ഇറക്കുന്നുണ്ട്.

Related Articles

Back to top button