LatestThiruvananthapuram

ശിഷ്യനെ പൂര്‍ണതയില്‍ എത്തിച്ച സുദിനം- പൂജിതപീഠം സമർപ്പണം : സ്നേഹപുരം യൂണിറ്റില്‍ സത്സംഗം നടന്നു

“Manju”

പൂർണ്ണനായ ഒരു ഗുരുവിന്റെ ശിഷ്യന്‍ പൂര്‍ണതയില്‍ എത്തിയ സുദിനം- പൂജിതപീഠം സമർപ്പണം, ആ പൂര്‍ണ്ണതയെയാണ് നാം പൂജിത പീഠം സമർപ്പണമായി ആഘോഷിക്കുന്നത്. ഗുരുവിന്റെ ത്യാഗത്തിലൂടെ ശിഷ്യനെ തന്നോളമെത്തിക്കുന്ന കര്‍മ്മത്തിന്റെ പ്രത്യക്ഷ സാക്ഷാല്‍ക്കാരമാണ് ശിഷ്യപൂജിത. ഗുരുവിന്റെ ഇച്ഛയ്ക്കനുസരിച്ച് ലോകത്തിന് ഉതകുന്ന തരത്തില്‍ മക്കളെ വളര്‍ത്തണം. കുടുംബം എന്നതിന്റെ മഹത്വത്തിന് ഏറ്റവും നല്ല തലത്തിലേയ്ക്ക് എത്തിക്കുന്ന പരമ്പരയാണ് നമ്മുടെതെന്നും സ്വാമി പറഞ്ഞു.

സ്നേഹപുരം യൂണിറ്റില്‍ പി. അശ്വിന്‍ – അമ്പിളി ശ്രീരാഗ് ദമ്പതികളുടെ ഗുരുപഞ്ചമം ഭവനത്തിൽ വ്യാഴാഴ്ച പ്രാർത്ഥനയെ തുടർന്ന് നടന്ന സത്സംഗത്തില്‍ ബി സുനില്‍കുമാര്‍ സ്വാഗതവും ഡോ. വി എസ് അംബാള്‍ കൃതജ്ഞതയും പറഞ്ഞു.

സ്നേഹപുരം യൂണിറ്റില്‍ നടന്ന പൂജിതപീഠം സത്സംഗത്തിൽ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി സംസാരിക്കുന്നു.

Related Articles

Back to top button