IndiaLatest

റിയ ചക്രവർത്തിക്ക് ബോളിവുഡ് പിന്തുണ

“Manju”

മുംബൈ• ലഹരിമരുന്നുകേസിൽ നടി റിയ ചക്രവർത്തി അറസ്റ്റിലായതിനു പിന്നാലെ പിന്തുണയുമായി ബോളിവുഡ്. നടിമാരായ കരീന കപൂർ, സോനം കപൂർ, വിദ്യാ ബാലൻ, ഷബ്ന ആസ്മി, സോയ അക്തർ, അനുരാഗ് കശ്യപ്, ഫർഹാൻ അക്തർ, അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ എന്നിവരാണു റിയയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇന്നലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഓഫിസിലെത്തുമ്പോൾ റിയ ധരിച്ചിരുന്ന ടി ഷർട്ടിലെ വരികൾ ട്വീറ്റ് ചെയ്താണ് എല്ലാവരും ന‌ടിക്കു പിന്തുണയർപ്പിച്ചിരിക്കുന്നത്.

‘റോസുകൾ ചുവപ്പാണ്. വയലറ്റ് നീലയും. നമുക്കൊന്നിച്ച് ഈ പുരുഷാധിപത്യത്തെ തച്ചുടയ്ക്കാം’ ഇങ്ങനെയാണ് റിയയുടെ ടി ഷർട്ടിലെ വാക്കുകൾ. ‘മന്ത്രവാദിനിയെ കണ്ടെത്താൻ എല്ലാവർക്കും ഇഷ്ടമാണ് പ്രത്യേകിച്ചും മറ്റാരുടെയെങ്കിലും മന്ത്രവാദിനിയെ കണ്ടെത്താനാകുമ്പോൾ – വാൾട്ടർ ക്രിൻ’ റിയയുടെ ടി ഷർട്ട് സന്ദേശത്തിന്റെ ചിത്രമടക്കം സോനം കപൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തതാണിത്.

കരീനയും ഇൻസ്റ്റഗ്രാമിൽ ഇതേ സന്ദേശമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാ ബാലൻ സന്ദേശം, ജസ്റ്റിസ് ഫോർ റിയ എന്ന ഹാഷ്ടാഗോടെ നൽകിയിരിക്കുന്നു. ‘റിയ സ്വർണം കുഴിച്ചെടുക്കുന്നയാളോ കൊലപാതകിയോ അല്ല. അവർ മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈമാറുകയോ ആണ് ചെയ്തിരിക്കുന്നത്. ഈ കേസ് ആർക്കായാലും അവർക്ക് അഭിനന്ദനങ്ങൾ. കാരണം സുശാന്തിന് ലഭിക്കുന്നില്ലെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ– നടി തപ്സീ പന്നു ട്വീറ്റ് ചെയ്യുന്നു.

‘ഭീതികരമായ കളികൾ’ നടി കുബ്ര സയ്ത് പറയുന്നു. റിയ അറസ്റ്റിലായിരിക്കാം എന്നാൽ ഇപ്പോഴും അവർ കൊലപാതകിയല്ല. റിയയുടെ മതാപിതാക്കൾക്ക് ഈ മോശം സമയവും താണ്ടാൻ ലോകം ശക്തിനൽകട്ടെ. വൈകുന്നേരത്തെ നിങ്ങളുടെ ചർച്ചകൾ അദ്ഭുതപ്പെടുത്തുന്നുവെന്നും അവർ കുറിക്കുന്നു.
അതേസമയം, സുശാന്തിന്റെ സഹോദരി ശ്വേത സിങ് കൃതി ‘ദൈവം ഞങ്ങൾക്കൊപ്പമെന്ന്’ ട്വീറ്റ് ചെയ്തു. എന്നാൽ അറസ്റ്റിലായതിനു പിന്നാലെ പുറത്തേക്കുവന്ന റിയ ചക്രവർത്തി ഈ സമയത്തെയും നേരിട്ട് തിരിച്ചുവരുമെന്ന് പറയാതെ പറഞ്ഞ് തന്നെ കാത്തുനിന്നവർക്കു നേരെ കൈകൾ ഉയർത്തിവീശിയാണ് കടന്നുപോയത്.

Related Articles

Back to top button