KeralaLatestThiruvananthapuram

സ്വര്‍ണ്ണക്കടത്തിലെ രഹസ്യവിവരം നല്‍കിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ രഹസ്യവിവരം നല്‍കിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. സ്വര്‍ണ്ണം കടത്തിയ വന്‍ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാല്‍ ആരാണ് വിവരം നല്‍കിയതെന്ന് കസ്റ്റംസിന് മാത്രമേ അറിയുകയുള്ളൂ. വിവരം ചോര്‍ത്തി നല്‍കിയതാണെങ്കില്‍ അയാള്‍ക്ക് ലഭിക്കുന്നത് നല്ലൊരു തുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയതെങ്കില്‍ 45 ലക്ഷം രൂപയാണ് ലഭിക്കുക. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടിയതാണെങ്കില്‍ 20 ലക്ഷം രൂപയാണ് പരമാവധി പാരിതോഷികം.

വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഒന്നും കസ്റ്റംസ് സൂക്ഷിക്കാറില്ല. പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് ശേഖരിക്കുക. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഈ വിരലടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നല്‍കും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്വര്‍ണ്ണം പിടിക്കുന്നതെങ്കില്‍ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും. ഇത് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം വീതം വെച്ച്‌ നല്‍കും

 

Related Articles

Back to top button