IndiaKeralaLatest

ബെയ്​റൂത്ത്​ തുറമുഖത്ത്​ വീണ്ടും വന്‍ തീപിടിത്തം

“Manju”

സിന്ധുമോള്‍ ആര്‍
ബെയ്​റൂത്ത്​: ലെബനാന്‍ തലസ്ഥാനമായ ബെയ്​റൂത്തിലെ തുറമുഖത്ത്​ വീണ്ടും വന്‍ തീപിടിത്തം. വലിയ സ്​ഫോടനമുണ്ടായി ആഴ്​ചകള്‍ക്കകമാണ്​ വീണ്ടും തീപിടിത്തമുണ്ടായത്​. വലിയ തോതില്‍ പുക തുറമുഖത്ത്​ നിന്ന്​ ഉയരുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്​ വന്നിട്ടുണ്ട്​. അതേസമയം, തീപിടിത്തത്തിന്റെ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. തീയണക്കാനായി സൈന്യത്തിന്റെ ഹെലികോപ്​ടറുകള്‍ സംഭവസ്ഥലത്തേക്ക്​ എത്തിയിട്ടുണ്ട്​. തീപിടിത്തത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്​ടമായോ പരിക്കേറ്റോയെന്നൊന്നും അറിവായിട്ടില്ല.
ആഗസ്​റ്റ്​ നാലിന്​ ബെയ്​റൂത്ത്​ തുറമുഖത്ത്​ വന്‍ സ്​ഫോടനം നടന്നിരുന്നു. 191 പേരാണ് അന്ന്​​ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്​. തുറമുഖത്ത്​ സൂക്ഷിച്ച 2,750 ടണ്‍ അമോണിയം നൈട്രേറ്റിന്​ തീപിടിച്ചാണ്​ സ്​ഫോടനമുണ്ടായത്​​.

Related Articles

Back to top button