KeralaLatest

ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ പേരുടെ മൊഴി എടുക്കും :സിബിഐ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുന്നു. സംഗീതജ്ഞന്‍ ഇഷാന്‍ ദേവ് ഉള്‍പ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാന്‍ഡ് സംഘത്തിലെ ആള്‍ക്കാരുടേയും മൊഴി രേഖപ്പെടുത്തും.

തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പ്, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും സിബിഐ അന്വേഷണ സംഘം പ്രത്യേകം ചോദിച്ചു മനസ്സിലാക്കും.

Related Articles

Back to top button