Ernakulam
സാമൂഹ്യ നീതിയിലേക്ക് പിന്നോക്ക വിഭാഗങ്ങളെ കൈ പിടിച്ചു നടത്തിയ നേതാവായിരുന്നു ആർ.ശങ്കറെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ജെ വിനോദ്
കൊച്ചി: സാമൂഹ്യ നീതിയിലേക്ക് പിന്നോക്ക വിഭാഗങ്ങളെ കൈ പിടിച്ചു നടത്തിയ നേതാവായിരുന്നു ആർ.ശങ്കറെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ജെ വിനോദ്
എം എൽ എ. മുൻമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും എസ് എൻഡി പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ 48-ാം ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയനേതാവ് എന്നതിനൊപ്പം എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ആർ ശങ്കറെന്നും
ടി ജെ വിനോദ് പറഞ്ഞു. ആർ. ശങ്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് എ.ബി സാബു അധ്യക്ഷനായി. അജയ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പാറപ്പുറം രാധാകൃഷ്ണൻ, ആർ ത്യാഗരാജൻ, വി കെ തങ്കരാജ്, കെ വി പി കൃഷ്ണകുമാർ, ഹെൻറി ഓസ്റ്റിൻ, ടി കെ പത്മനാഭൻ മാസ്റ്റർ, കെ വി ജോൺസൺ, മിനി ദിലീപ് തുടങ്ങിയവർ സംസാരിച്ചു.