ErnakulamKeralaLatest

നടിയെ അപമാനിച്ച സംഭവം: പ്രതികള്‍ മാളില്‍ കയറിയത് കൊവിഡ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്താതെ

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: നടിയെ കൊച്ചിയില്‍ ഷോപ്പിങ് മാളില്‍ വെച്ച്‌ അപമാനിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതികള്‍ മാളില്‍ കയറിയത് കൊവിഡ് രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്താതെയാണെന്ന് പൊലിസ് വ്യക്തമാക്കി. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തനിക്ക് അപമാനമേറ്റ വിവരം വെളിപ്പെടുത്തിയത്. കുടുംബത്തിനൊപ്പം കൊച്ചിയിലെ ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ വനിത കമ്മിഷനും കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button