Entertainment

സ്മാര്‍ട്ടായി മലയാളികളുടെ സ്വന്തം മാമാട്ടികുട്ടിയമ്മ

“Manju”

മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത രണ്ട് ബാലതാരങ്ങളാണ് മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും. വളരെ ചെറു പ്രായത്തില്‍ തന്നെ ഈ സഹോദരിമാര്‍ക്ക് കിട്ടിയ അത്രയും ആരാധകര്‍ മലയാള സിനിമയില്‍ വേറെ ബാലതാരങ്ങള്‍ക്കൊന്നും കിട്ടിക്കാണില്ലെന്ന് നിസ്സംശയം പറയാം. ബേബി ശാലിനിയേയും ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍ മലയാളസിനിമയില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു പോലും സംശയമാണ്. ഇരുവരുടേയും നിരവധി ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു ഇരുവരും.

ഇപ്പോഴിതാ, ബേബി ശാലിനിയുടെ ഒരു പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശാലിനിയുടെ ആദ്യ അഭിമുഖമാണിത്. സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടതിലും കൂടുതല്‍ സ്മാര്‍ട്ടായ ശാലിനിയെ ആണ് വീഡിയോയില്‍ കാണാനാവുക. ‘ഞാനിപ്പോള്‍ തേര്‍ഡ് സ്റ്റാന്‍ഡേര്‍ഡിലാണ്..’ എന്നൊക്കെ പറഞ്ഞ് സ്വയം പരിയപ്പെടുത്തുന്നതും വളരെ ചുറുചുറുക്കോടെ ആളുകളോട് ഇടപഴകുന്നതുമെല്ലാം വീഡിയോ കാണാം. സെറ്റിലെ എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വായാടി പെണ്‍കുട്ടി സഹപ്രവര്‍ത്തകരെയും ചിരിപ്പിക്കുകയാണ്.

ശാലിനിയാണ് ആദ്യം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ അനിയത്തി ശ്യാമിലിയും അഭിനയത്തിലേക്ക് എത്തിയത്. ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞു.

Related Articles

Back to top button