IndiaLatest

ആരാണ് രാഗിണിയുടെ സുഹൃത്ത് രവിശങ്കർ?

“Manju”

ബെംഗളൂരു പൊലീസ് റജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിൽ നടി രാഗിണിയുടെ കൂട്ടുകാരൻ രവിശങ്കറിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇയാൾക്കെതിരെ ഇത് വരെ കേസെടുത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടിലെ വമ്പനാണ് ഇയാളെന്നാണു നിഗമനം. ആർടി ഓഫിസ് ക്ലാർക്കായ ഇയാൾ, രാഗിണിക്കൊപ്പമായിരുന്നു താമസം. അറസ്റ്റിലായ ആഫ്രിക്കക്കാരനിൽ നിന്ന് ഇരുവരും കൊക്കെയ്ൻ വാങ്ങിയതിനു തെളിവുണ്ടെങ്കിലും രവിക്കെതിരെ നടപടിയൊന്നുമില്ലാത്തത് അയാളുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. ഇടപാടുകാരെക്കാൾ, ലഹരി ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചാണോ അന്വേഷണം പുരോഗമിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം.

Related Articles

Back to top button