KeralaLatestThiruvananthapuram

സൗരോർജ്ജ പദ്ധതിയിലൂടെ മംഗലപുരം ഗ്രാമ പഞ്ചായത്തിന് കെ എസ് ഇ ബിയിൽ നിന്നും വരുമാനം.

“Manju”

മംഗലപുരം ഗ്രാമ പഞ്ചായത്തു ഓഫീസ്, കൃഷി ഓഫീസ്, തൊഴിൽ ഉറപ്പ് ഓഫീസ്, വി ഇ ഒ ഓഫിസ്, കുടുംബശ്രീ ഓഫീസ്, തുടങ്ങിയവക്ക് ഇനി മുതൽ വൈദ്യതി ബിൽ അടക്കേണ്ട. കെ എസ് ഇ ബിയ്ക്ക് വൈദ്യുതി നൽകുന്നതിൽ ഗ്രാമ പഞ്ചായത്തിന് വരുമാനവും നൽകും. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത്‌ സൗരോർജ്ജ പവർ പ്ലാന്റ് സ്ഥാപിച്ചു സംസ്ഥാനത്ത് വരുമാനം കൂടി നേടുന്ന പഞ്ചായത്തായി മംഗലപുരം ഗ്രാമപഞ്ചായത്ത് മാറി. 10 കിലോ വാൾട്ട് ശേഷിയുള്ള പ്ലാന്റ് ആണ് നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ വി. അജികുമാർ, എം. ഷാനവാസ്‌, എം. എസ്. ഉദയകുമാരി, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ, പ്ലാൻ കോഡിനേറ്റർ എസ്. ശ്യാം എന്നിവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button