KeralaLatestThiruvananthapuram

പള്ളിപ്പുറം പാടശേഖരത്തിൽ കൊയ്ത്തുത്സവം

“Manju”

അണ്ടൂർകോണം:തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ അണ്ടൂർകോണം പഞ്ചായത്തിലെ പള്ളിപ്പുറം എലയിലെ കർഷകരുടെ കൊയ്ത്തുയന്ത്രം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പള്ളിപ്പുറം ഏലയിൽ ഇന്ന് നടന്ന കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ഷാനിബ ബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുന്നുപുറം വാഹിദ് സ്വാഗതവും, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ആർ ഉഷാകുമാരി അധ്യക്ഷതയും വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ജലീൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം യാസിർ അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊടിമോൻ അഷ്റഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ എസ്, പാടശേഖര സമിതി പ്രസിഡണ്ട് ശറഫുദ്ദീൻ മൗലവി, കൃഷി ഓഫീസർ ശരണ്യ എന്നിവർ ആശംസകൾ നൽകി

Related Articles

Back to top button