KeralaLatest

തിരുവനന്തപുരത്ത് ഒന്‍പത് ആശുപത്രികളില്‍ കോവിഡ് ഹെല്‍പ്പ് ലൈനുകള്‍

“Manju”

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ഒന്‍പത് ആശുപത്രികളില്‍ പ്രത്യേക ഹെല്‍പ്പ് ലൈനുകള്‍ തുറന്നു. കോവിഡ് രോഗികളെ സംബന്ധിച്ചു ബന്ധുക്കള്‍ക്കു വിവരങ്ങള്‍ നല്‍കുന്നതിനുള്ള 24 മണിക്കൂര്‍ സംവിധാനമാണിത്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മന്ത്രിതല അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണു കേന്ദ്രങ്ങള്‍ തുറന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി, പേരൂര്‍ക്കട മോഡല്‍ ആശുപത്രി, പാറശാല, വര്‍ക്കല താലൂക്ക് ആശുപത്രികള്‍, പൂജപ്പുര എ.വി.സി.എച്ച്‌. ആശുപത്രി, പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണു ഹെല്‍പ്പ് ലൈനുകള്‍ സജ്ജമാക്കിയിട്ടുള്ളത്.

ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ 24 മണിക്കൂറും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. രോഗികളുടെ ആരോഗ്യനില, ചികിത്സാ പുരോഗതി തുടങ്ങിയ വിവരങ്ങളാകും ഇവിടെനിന്നു ബന്ധുക്കള്‍ക്കു ലഭിക്കുക.

ഓരോ ആശുപത്രിയിലേയും ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ചുവടെ;

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി – 0471 2528130, 31, 32, 33
തിരുവനന്തപുരം ജനറല്‍ ആശുപത്രി – 0471 2300020
പേരൂര്‍ക്കട മോഡല്‍ ആശുപത്രി – 0471 2432689
പാറശാല താലൂക്ക് ആശുപത്രി – 79945 87451
വര്‍ക്കല താലൂക്ക് ആശുപത്രി – 0470 2606500
പൂജപ്പുര എ.വി.സി.എച്ച്‌. ആശുപത്രി – 94005 74999
പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി – 89212 75428
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി – 79944 45771
നെടുമങ്ങാട് ജില്ലാ ആശുപത്രി – 0472 2802262

Related Articles

Back to top button