KeralaLatestThiruvananthapuram

എസ്ബിഐ പുതിയതായി ഭവനവായ്പയ്ക്ക് ആനുകൂല്യം പ്രഖ്യാപിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുതിയതായി ഭവനവായ്പയെടുക്കുന്നവര്‍ക്ക് ആനുകൂല്യംപ്രഖ്യാപിച്ചു. മൂന്നുതരത്തിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് എസ്ബിഐയുടെ ട്വീറ്റില്‍ പറയുന്നു. പ്രൊസസിങ് ഫീസ് ഒഴിവാക്കി. ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കില്‍ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനുമുകളില്‍ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവര്‍ക്ക്). എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാല്‍ പലിശയില്‍ അധികമായി 0.5ശതമാനം കുറവുംനേടാം.
നിലവില്‍ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരില്‍നിന്ന് 6.95 ശതമാനംമുതല്‍ 7.45ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവരില്‍നിന്ന് ഇത് 7.10ശതമാനം മുതല്‍ 7.60ശതമാനംവരെയുമാണ്. റിപ്പോ നിരക്കു(ഇബിആര്‍) പോലുള്ളവയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65ശതമാനമാണ്. കൊറോണ വ്യാപനത്തെതുടര്‍ന്ന് ആര്‍ബിഐ റിപ്പോ നിരക്ക് നാലുശതമാനത്തിലേയ്ക്ക് കുറച്ചതോടെ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്.

Related Articles

Back to top button