IndiaLatest

ഡല്‍ഹി കലാപം ; ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

“Manju”

ശ്രീജ.എസ്

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളില്‍ ഉമര്‍ ഖാലിദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉമര്‍ ഖാലിദിനെ തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കും.

ക്രൈംബ്രാഞ്ചിലെ നര്‍കോട്ടിക് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ അരവിന്ദ് കുമാറിന് ഒരു ഇന്‍ഫോര്‍മര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ ആറിന് ഉമര്‍ ഖാലിദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ട് പേരും നടത്തിയതായി ആരോപിക്കപ്പെടുന്നു.

Related Articles

Back to top button