Kerala

എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പരീക്ഷാഭവന്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പരീക്ഷ കമീഷണര്‍ അറിയിച്ചു.

കേരള സംസ്​ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ്​ ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ​ സംവിധാനം നടപ്പിലാക്കിയത്​. ഡിജി ലോക്കറില്‍ നമുക്ക് ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കാം. https://digilocker.gov.in എന്ന വെബ്​സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച്‌​ ഡിജി ലോക്കര്‍ അക്കൗണ്ട്​ ഉണ്ടാക്കാം.

എസ്​.എസ്​.എല്‍.സി സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്​ത ശേഷം ‘get more now’ എന്ന ബട്ടണ്‍ ക്ലിക്ക്​ ചെയ്യുക. ശേഷം ‘education’ എന്ന സെക്​ഷനില്‍ നിന്ന്​ ‘Board of public examination kerala’ ​തിരഞ്ഞെടുക്കുക. തുടര്‍ന്ന്​ ‘Class X school leaving certificate’ തിരഞ്ഞെടുത്ത ശേഷം​ വര്‍ഷവും രജിസ്​റ്റര്‍ നമ്പറും കൊടുത്ത്​ സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാകും.

Related Articles

Back to top button