KeralaLatest

കുടവൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം

“Manju”

തോന്നയ്ക്കൽ: കുടവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം മാർച്ച് 1 ചൊവ്വാഴ്ച നടക്കും. പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 10 മണിക്ക് സമൂഹമഹാമൃത്യുഞ്ജയ ഹോമം. വൈകു: 6-40 ന് ദീപക്കാഴ്ചയിൽ ചലച്ചിത്ര താരം ജയൻ ചേർത്തല ആദ്യ ദീപം തെളിക്കും. 7 മണിക്ക് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് തോന്നയ്ക്കൽ രവിയുടെ അധ്യക്ഷതയിൽ നടക്കുന്ന മഹാശിവരാത്രി സമ്മേളനം വി.ശശി.എം.എൽ.ഏ. ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മീഷണർ ഏ.ഡി.ജി.പി.ആനന്ദകൃഷ്ണൻ.എസ്. വിശിഷ്ടാതിഥി ആയിരിക്കും. ശബരിമല മുൻ മേൽശാന്തി എൻ വിഷ്ണുനമ്പൂതിരി ശിവരാത്രി സന്ദേശം നൽകും. വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളെ ആദരിക്കുകയും അക്കാഡമിക് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. രാത്രി 9-00 മണിക്ക് ആത്മീയ ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ: വെങ്ങാനൂർ ബാലകൃഷ്ണൻ ഭാരതീയ പൈതൃകവും ആധുനിക ശാസ്ത്രവും എന്ന വിഷയത്തിൽ ആധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 11 മുതൽ പുലരും വരെ ആധ്യാത്മിക പ്രദർശനം.

Related Articles

Back to top button