KannurKerala

ഒരുങ്ങുന്നു ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ

“Manju”

അനൂപ് എം സി

കണ്ണൂരിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ Online പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം 150 പേർക്ക് പരീക്ഷ എഴുതാനാകും. UPSC, PSC, UGC ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് അനുയോജ്യം. മാങ്ങാട്ടിടം കോയിടോല് 30 സെൻ്റ് സ്ഥലത്തായാണ് Online പരീക്ഷാകേന്ദ്രം നിർമിച്ചിരിക്കുന്നത്.

കെട്ടിട നിർമ്മാണം പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഇൻഡസ്ട്രിയൽ കം ഓൺലൈൻ എക്സാമിനേഷൻ സെന്റർ കെട്ടിടം തികച്ചും ആധുനികമായ റാപിഡ് കൺസ്ട്രക്ഷൻ ടെക്നോളജി ഉപയോഗിച്ച് പൂർണമായും ചെങ്കൽ ഒഴിവാക്കിയാണ് നിർമിച്ചത്. ചെങ്കലിനു പകരമായി ഗ്ലാസ് ഫൈബർ റീഇൻഫോ-ഴ്സ്ഡ് ജിപ്സം ഉപയോഗിച്ചാണ് ചുമർ നിർമിച്ചത്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് സർക്കാർ മേഖലയിൽ GFRG പാനൽ ഉപയോഗിച്ച് കെട്ടിട നിർമ്മാണം നടക്കുന്നത്.
https://www.facebook.com/SanthigiriNews/posts/1691527787677675

കൂടാതെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ സംസ്ഥാനത്തു ആദ്യമായാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓൺലൈൻ എക്സാമിനേഷൻ സെന്റർ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.150 പേർക്ക് ഒന്നിച്ചിരുന്ന് പരീക്ഷ എഴുതാനുള്ള സൗകര്യം ഈ കെട്ടിടത്തിലുണ്ട്.

Related Articles

Back to top button