തൃശൂര്‍ ; കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മൂന്ന് പേരെ ഫെലോഷിപ്പിനും 17 പേരെ അവാര്‍ഡിനും 23 പേരെ ഗുരുപൂജപുരസ്കാരത്തിനും തെരഞ്ഞെടുത്തു.
നാടകകൃത്ത് കരിവെള്ളൂര്‍ മുരളി, കഥാപ്രസംഗ കലാകാരന് വി.ഹര്‍ഷകുമാറിനും കര്‍ണാടക സംഗീതജ്ഞന് മാവേലിക്കര പി സുബ്രഹ്മണ്യത്തിനുമാണ് ഫെലോഷിപ്പ്.17 പേര്‍ക്ക് അവാര്‍ഡുകളും, 23 പേര്‍ക്ക് ഗുരുപൂജ പുരസ്കാരങ്ങളും നല്‍കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. പ്രശസ്തി പത്രവും ഫലകവും 30,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്, ഗുരുപൂജ പുരസ്കാരങ്ങള്‍.
തൃശൂര്‍ പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട്ട് അവാര്‍ഡ് പ്രഖ്യാപനം നടത്തി. അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ വി.ടി മുരളി, വിദ്യാധരന് മാസ്റ്റര്‍, അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.