IndiaLatest

കർണാടകയിൽ ബസ് അപകടം: 13 മരണം

“Manju”

ബംഗളൂരു: കർണാടകയിലെ ധർവാഡിൽ ട്രക്കും ടെംപൊ ട്രാവലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 മരണം. നിരവധി പേർക്ക് പരിക്ക്. ബംഗളൂരു നഗരത്തിൽ നിന്നും 430 കിലോമീറ്റർ അകലെ ഇന്ന് രാവിലെയാണ് സംഭവം.

ബസിലെ ഡ്രൈവറും സ്ത്രീകളുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേരുടെ നില ഗുരുതരമാണ്. കർണാടകയിലെ ദേവഗിരിയിൽ നിന്നും ഗോവയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ധർവാഡിലെ പോലീസ് മേധാവി അപകട സ്ഥലം സന്ദർശിച്ചു. അപകടത്തെ കുറിച്ച് വിശദമായ ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Back to top button