KeralaLatestThiruvananthapuram

വെഞ്ഞാറമൂട്: പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ട് കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

“Manju”

പാലോട്: പാലോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.ത്രിതല പഞ്ചായത്തുകൾ സംയുക്തമായി രണ്ടു കോടി രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ എക്സ്റേ യൂണിറ്റ് മന്ദിരം, ഡീ അഡിക്ഷൻ സെന്റർ, പുതിയ പാലിയേറ്റീവ് കെയർ വാർഡ്. എന്നിവ പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ചത്.

ചടങ്ങിൽ ഡി കെ മുരളി എം എൽ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ചന്ദ്രൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദീപ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കെ വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് അംഗം അനിതാ കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button