KeralaLatest

ബ്ലാക്ക്മാന്‍ പീഡനക്കേസില്‍ ശിക്ഷയനുഭവിച്ചിരുന്നയാള്‍….

“Manju”

രജിലേഷ് കെ.എം.

കോഴിക്കോട് : നഗരത്തില്‍ ബ്ലാക്ക്മാനായി വിലസിയ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ അജ്മല്‍ എന്നയാളാണ് പോലീസിന്റെ വലയില്‍ കുരുങ്ങിയത്. ഇന്നലെ പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പരിസരത്ത് നിന്നുമാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് അജ്മലിനെ കുടുക്കിയത്. കസബ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

കണ്ണൂര്‍ സ്വദേശിയാണ് പ്രതി. നഗരത്തില്‍ പലയിടങ്ങളിലായി നടന്ന് വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ വിനോദം. വനിതാ ഹോസ്റ്റലുകളിലും മറ്റും ഇയാള്‍ എത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. ഒരു പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന പ്രതി കോവിഡിന്റെ ഇളവില്‍ പുറത്തിറങ്ങിയതാണ്.

നഗരത്തില്‍ ബ്ലാക്ക്മാന്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടത്. വിവസ്ത്രനായി നഗരത്തില്‍ രാത്രികാലങ്ങളില്‍ ഇറങ്ങും. ഇത്തരത്തില്‍ നഗരത്തിലെ ഒരു നഴ്‌സിന് നേരെ ഉണ്ടായ ലൈംഗികഅതിക്രമത്തിന് ഇയാളുടെ പേരില്‍ കേസുമുണ്ട്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 25 മൊബൈല്‍ ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും ഉണ്ടായിരുന്നു. കസബ സി.ഐ ബിനു തോമസ്, എസ്.ഐ സിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button