IndiaLatest

പരീക്ഷ​ വിദ്യാര്‍ഥി​കളെ പരിഹസിച്ച് യശ്വന്ത്​ സിന്‍ഹ

“Manju”

ന്യൂഡല്‍ഹി: പരീക്ഷാപ്പേടിയെ എങ്ങനെ തരണം ചെയ്യണമെന്ന്​ വിദ്യാര്‍ഥി​കളെ ഉപദേശിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്​തിയാണ്​ പ്രധാനമന്ത്രി ന​രേന്ദ്ര മോദിയെന്ന്​ മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത്​ സിന്‍ഹയുടെ പരിഹാസം. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി’പരീക്ഷാ പേ ചര്‍ച്ച’പരിപാടി സംഘടിപ്പിക്കുന്നത്​ ചൂണ്ടിക്കാട്ടിയാണ്​ യശ്വന്ത്​ സിന്‍ഹ ട്വിറ്ററില്‍ ഒളിയ​മ്പെയ്ത്ത്. ‘പരീക്ഷയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്​ വിദ്യാര്‍ഥി​കളെ ഉപദേശിക്കാന്‍ ഏറ്റവും മികച്ചയാളാണ്​ പ്രധാനമന്ത്രി മോദി. ഡല്‍ഹി യൂനിവേഴ്​സിറ്റിയില്‍നിന്ന്​ ‘എന്‍റയര്‍ പിറ്റിക്കല്‍ സയന്‍സില്‍’ എം.എ പരീക്ഷയില്‍ ഡിസ്റ്റിങ്​ഷോടെ പാസായിട്ടില്ലാത്തയാളല്ലേ അദ്ദേഹം?അതിനാല്‍ അദ്ദേഹത്തേക്കാള്‍ മികച്ചതായി ആരുണ്ട്​?’-യശ്വന്ത്​ സിന്‍ഹ ട്വീറ്റ്​ ചെയ്​തു.

Related Articles

Back to top button