KeralaLatest

ഇളവുകള്‍ സിനിമയ്ക്ക് മാത്രം പോര – ഹരീഷ് പേരടി

“Manju”

തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമ മേഖലയ്ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാടക കലാകാരന്മാരെ ഓര്‍മിപ്പിച്ച്‌ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം നാടകക്കാര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച്‌ ഓര്‍മിപ്പിച്ചത്. നാടക മേഖലയ്ക്കായി ഏല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍തലത്തില്‍ നാടകശാലകള്‍ തുറക്കണമെന്ന് ഹരീഷ് പറയുന്നു.

ഏല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍തലത്തില്‍ നാടകശാലകള്‍ ഉണ്ടായേപറ്റു. 540 പാലങ്ങള്‍ ഉണ്ടാക്കിയ ഒരു ജനകീയ സര്‍ക്കാറിന് 14 നാടകശാലകള്‍ നിഷ്പ്രയാസമായ ഒരു കാര്യമാണ്.  താനൊരു നാടകക്കാരന്‍ ആയതുകൊണ്ട് മാത്രമാണ് സിനിമയില്‍ എത്തിയതെന്നും ആ വഴിയില്‍ പ്രതീക്ഷയോടെ ക്ഷീണിതരായിരിക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്നും ഹരീഷ് പേരടി പറയുന്നു. വികസിത രാജ്യങ്ങളില്‍ നാടകത്തിന് ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്നേ വിട്ടു പോവുന്നുണ്ടെന്നും ഇവിടെ ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ വരുന്ന ഒരു കാലം താന്‍ ഉള്‍പ്പടെയുള്ള എല്ലാ നാടകക്കാരും സ്വപ്നം കാണാറുണ്ടെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാടകക്കാരനായതു കൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ സജീവമായത്.വന്ന വഴി മറക്കാന്‍ പറ്റില്ല.ആ വഴിയില്‍ പ്രതീക്ഷയോടെ എന്റെ നാടക സുഹൃത്തുക്കള്‍ ക്ഷീണിതരായി ഇരിക്കുന്നുണ്ട്.ടിക്കറ്റെടുത്ത് ആളുകള്‍ നാടകം കാണുന്ന ഒരു കാലം എന്നെ പോലെയുള്ള എല്ലാ നാടകക്കാരും ഇപ്പോഴും സ്വപ്നം കാണുന്നുണ്ട്.അതിനായി ഏല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍തലത്തില്‍ നാടകശാലകള്‍ ഉണ്ടായേപറ്റു.540ത് പാലങ്ങള്‍ ഉണ്ടാക്കിയ ഒരു ജനകിയ സര്‍ക്കാറിന് 14 നാടകശാലകള്‍ നിഷ്പ്രയാസമായ ഒരു കാര്യമാണ്.ഒരു പാട് വികസിത രാജ്യങ്ങളില്‍ ഇപ്പോഴും നാടകത്തിനുള്ള ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പേവിറ്റു പോവുന്നുണ്ട്.ഇതൊക്കെ ഇവിടെയും നടക്കുന്ന കാര്യങ്ങളാണ് .സിനിമക്കുള്ള ഇളവുകളില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു.പക്ഷെ ഞങ്ങളും കലാകാരന്‍മാരാണ്.മനുഷ്യരാണ്.ഏല്ലാ പാലങ്ങളും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയാനുള്ളതാണ്.

Related Articles

Back to top button