KeralaLatest

സ്വര്‍ണ്ണക്കടത്തും, ടി.പി.യും അന്വേഷണ മികവിന് ഐ.പി.എസ് ശുപാര്‍ശ

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലിക്ക് ഐ.പി.എസ് ശുപാര്‍ശ. 2018 ബാച്ചില്‍ ഐ.പി.എസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാര്‍ശ ചെയ്തതിട്ടുള്ളത്. ടിപി വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ സി പി എമ്മിന്റെ കണ്ണിലെ കരടായ കെ വി സന്തോഷിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള എന്‍..എ സംഘം പിടികൂടിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയേയും സംഘത്തെയും ഷൗക്കത്തലി പിടികൂടിയ രീതി കേരളപൊലീസില്‍ ചരിത്രമായി മാറുകയും ചെയ്‌തു. മികവുറ്റ ഈ ട്രാക്ക് റെക്കോര്‍ഡുകള്‍ തന്നെയാണ് സി.പി.എമ്മിന്റെ കണ്ണിലെ കരട്ആയി മാറിയിട്ടും സംസ്ഥാന സര്‍ക്കാരിന് ഷാക്കൗത്ത് അലിയെ മാറ്റി നിറുത്താന്‍ കഴിയാതെ വന്നത്.

1995ല്‍ ഒന്നാംറാങ്കോടെ കേരള പൊലീസില്‍ എസ്.ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനില്‍ എന്‍..എയിലെത്തിയത്.ഐസിസ് റിക്രൂട്ട്‌മെന്റ്, കനകമല കേസ്, തമിഴ്നാട്ടിലെ തീവ്രവാദക്കേസുകള്‍ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഷൗക്കത്തിനായിരുന്നു. 150ലേറെപ്പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണക്കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന പൊലീസ് അല്‍പ്പം പ്രതിരോധത്തിലാണെങ്കിലും, അന്വേഷണം തുടങ്ങി 24മണിക്കൂര്‍ തികയും മുന്‍പ് സ്വപ്നയെയും സന്ദീപിനെയും ഒളിത്താവളം കണ്ടെത്തി കുടുക്കിയ എന്‍..എ അഡി.എസ്.പി എ.പി ഷൗക്കത്തലി കേരള പൊലീസിലെ ചുണക്കുട്ടിയാണ്.

Related Articles

Back to top button