IndiaLatest

വൈറസിനെതിരെ ഹെല്‍മെറ്റുമായി വിദ്യാര്‍ത്ഥികള്‍

“Manju”

ശ്രീജ.എസ്

ഹനോയ് : കോവിഡിനെ പേടിയ്ക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ടെന്‍ഷനില്ലാതെ ഭക്ഷണം കഴിക്കാം വിയറ്റ്നാമിലെ മൂന്ന് സ്കൂള്‍ കുട്ടികള്‍ ചേര്‍ന്ന് അത്തരമൊരു ഹെല്‍മെറ്റ് നിര്‍മിച്ചിരിക്കുകയാണ്. മഹാമാരി വന്നതോടെ മുഴുവന്‍ സമയവും പി.പി.ഇ കിറ്റ് ധരിച്ച്‌ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതോടൊപ്പം സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി കൊവിഡ് രക്ഷാ കവചങ്ങളാണ് വിപണിയില്‍ പുതുതായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു റെസ്പ്റേറ്ററുമായി ബന്ധിപ്പിച്ച്‌ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീയറ്റ്നാമീസ് ഹെല്‍മെറ്റ് വൈറസിനെ അകറ്റി നിറുത്തുന്നതിനോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ നേരം ബുദ്ധിമുട്ടോ അസ്വസ്ഥതയോ ഇല്ലാതെ ഉപയോഗിക്കാനും സാധിക്കും.

Related Articles

Back to top button