KeralaLatest

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍

“Manju”

തിരുവനന്തപുരം: കോവിഡ്‌ തീവ്രവ്യാപന പശ്‌ചാത്തലത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്‌ചത്തേക്കു സംസ്‌ഥാനത്തു രാത്രി കര്‍ഫ്യു. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയാണ്‌ കര്‍ഫ്യൂ. ജനം കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കുകയാണ്‌ ലക്ഷ്യം.

സിനിമാ തിയറ്ററുകളുടെയും മാളുകളുടെയും പ്രവര്‍ത്തനസമയം രാത്രി എഴര വരെയായി കുറയ്‌ക്കാനും ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പോലീസാണ്‌ രാത്രി കര്‍ഫ്യു ആശയം മുന്നോട്ടുവച്ചത്‌. വരുംദിവസങ്ങളില്‍ കോവിഡ്‌ രോഗികളുടെ എണ്ണം കൂടുമെന്നതു കണക്കിലെടുത്തു നിയന്ത്രണം കടുപ്പിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. പൊതുഗതാഗതത്തിനും ചരക്കുനീക്കത്തിനും തടസമില്ല. മാളുകളില്‍ പ്രവേശന നിയന്ത്രണം. ട്യൂഷന്‍ സെന്ററുകള്‍ ഓണ്‍ലൈനാക്കണം. ഇല്ലെങ്കില്‍ നടപടി.

വോട്ടെണ്ണുന്ന രണ്ടിന്‌ ആഘോഷം പാടില്ല 21നും 22 നും മൂന്നു ലക്ഷം പേര്‍ക്കു വാക്‌സിന്‍ നല്‍കുന്ന മാസ്‌ കാമ്പെയിന്‍ രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ്‌ പോസിറ്റീവ്‌ ആകുന്ന സാഹചര്യത്തില്‍ ജനിതക വ്യതിയാനം വന്ന കോവിഡ്‌ വൈറസിന്റെ വ്യാപനത്തെക്കുറിച്ചു പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനു നിര്‍ദ്ദേശം വര്‍ക്ക്‌ ഫ്രം ഹോം പ്രോത്സാഹിപ്പിക്കും സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നിയമനടപടി അവലോകനം ചെയ്‌ത്‌ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍

Related Articles

Back to top button