KeralaLatest

സംസ്ഥാനത്തെ ഡ്രെവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

“Manju”

ശ്രീജ.എസ്

കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പരിശീലന, പഠന ക്ലാസുകള്‍ തുടങ്ങുന്നത്. ഒപ്പം നിര്‍ത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും പുനരാരംഭിക്കും. ഒരുസമയം ഒരാള്‍ക്ക് മാത്രമേ പരിശീലനം നല്‍കാവൂ. ഒരോരുത്തരും വാഹനം ഓടിച്ച ശേഷം സ്റ്റിയറിംഗ്, ഗിയര്‍ ലിവര്‍,സീറ്റ് ബെല്‍റ്റ്,ഹാന്‍ഡില്‍,മിറര്‍,സ്വിച്ച്‌ എന്നിവ അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കണം

ഗ്ലൗസും മാസ്കും നിര്‍ബന്ധമായും ധരിച്ചിരിക്കണം. വാഹനത്തില്‍ എ സി ഉപയോഗിക്കാന്‍ പാടില്ല. മാത്രമല്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെയും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുകയില്ല.

Related Articles

Back to top button