IndiaLatest

പാ​ക് വെ​ടി​വ​യ്പ്പ്; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു

“Manju”

അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍ നാവിക സേനയുടെ വെടിവെയ്പ്പ്. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് പേരെയും പാകിസ്ഥാന്‍ നാവിക സേന തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. ശ്രീധര്‍ എന്നയാളാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇയാളെ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവ സമയത്ത് ബോട്ട് ഇന്ത്യയുടെ അതിര്‍ത്തിയിലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന്‍ നാവിക സേന മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ പാകിസ്ഥാന്‍ പ്രകോപനം അഴിച്ചുവിടുന്നത്. 2015ല്‍ ഗുജറാത്തില്‍ നടന്ന സമാനമായൊരു വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button