IndiaKerala

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീങ്ങി

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബൗളറായിരുന്ന എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന 7 വര്‍ഷത്തെ വിലക്ക് അവസാനിച്ചു. ഐ.പി.എല്‍ ഒത്തുകളി ആരോപണം ശ്രീശാന്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.

37 വയസ്സുണ്ടെങ്കിലും വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്താമെന്ന വിശ്വാസത്തിലാണ് ശ്രീശാന്ത്. ഫിറ്റ്‌നസ് തെളിയിച്ചാലുടന്‍ ശ്രീയെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ആഭ്യന്തര മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്.

തന്റെ തീരുമാനങ്ങള്‍ ശ്രീശാന്ത് ഇന്നു കൊച്ചിയില്‍ പ്രഖ്യാപിക്കും. ആഭ്യന്തര ക്രിക്കറ്റ് ഇപ്പോഴത്തെ സ്ഥിതിയില്‍ ആരംഭിക്കുന്നില്ലെങ്കില്‍ വിദേശത്തു കളിക്കാന്‍ അനുവദിക്കണമെന്നു ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിക്കാനിരിക്കുകയാണ് താരം.

Related Articles

Back to top button