KeralaLatest

ജന്മഗൃഹ തീര്‍ത്ഥയാത്രയോടനുബന്ധിച്ച് സത്സംഗം നടന്നു.

“Manju”

ചന്ദിരൂര് (ചേര്‍ത്തല) – ഗുരുവിന്റെ ജന്മഗൃഹമായ ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ ജന്മഗൃഹതീര്ത്ഥയാത്രയോടനുബന്ധിച്ച് സത്സംഗം നടന്നു. ആശ്രമം ചേര്ത്തല ഏരിയ ഹെഡ് സ്വാമി ഭക്ത ദത്തൻജ്ഞാനതപസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സത്സംഗത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ്കമറ്റി ചെയർ പേഴ്സൺ, ആര്. സഹീറത്ത് ബിവി മുഖ്യപ്രഭാഷണം നടത്തി. ആർട്ട്സ് & കൾച്ചർ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമേദ് , ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ‍വി. ജോയി., മാതൃമണ്ഡലം കണ് വീനര്‍ ഗീത പ്രമോദ്, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ചുമതലക്കാരായ പുഷ്പ്പ കുമാർ, കൃഷ്ണപ്പിള്ള എന്.കെ., രവീന്ദ്രൻ പാലക്കാട്, ലൈലമ്മ, രാജീവ്കുമാർ എന്നിവർ അനുഭവങ്ങൾ പങ്ക് വെയ്ക്കയും ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ജി. രവീന്ദ്രൻ സ്വാഗതവും മാനേജർ റെജി പുരോഗതി നന്ദിയും പറഞ്ഞു.

Related Articles

Back to top button